കൊട്ടിയം: കൊല്ലം നഗരത്തിന്റെ വാതില്പ്പടിയായ മേവറത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള മാറണം മേവറം ജനജാഗ്രതാ കാമ്പയിന് നാളെ തുടക്കമാകും. അറവുമാടുകളുടെ അവശിഷ്ടങ്ങള്‍ ഉള്‍പ്പടെയുള്ള മാലിന്യം വലിച്ചെറിയുന്നതിന് എതിരായ സാമൂഹ്യ ഇടപെടലിന് കളമൊരുക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.
എട്ടുവരെ രാത്രികാലങ്ങളില്‍ മാലിന്യ നിക്ഷേപം തടയുന്നതിനും നിയമ ലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും പോലീസിന്റെ സഹായത്തോടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ മേവറത്ത് ക്യാമ്പുചെയ്യും. പകല്‍ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും.
ആവശ്യമായ പ്രകാശ സംവിധാനം, നൈറ്റ് വിഷന്‍ കാമറകള്‍, മൊബൈല്‍ മാലിന്യ സംസ്കരണ യൂണിറ്റ് തുടങ്ങിയവ മേവറത്ത് സജ്ജമാക്കുന്നതിന് മുന്നോടിയായിട്ടാണ് ജാഗ്രതാ പരിപാടി സംഘടിപ്പിക്കുന്നത്. പ്രദേശത്ത് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയും ഉറവിടങ്ങള്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.എസ്. കാര്ത്തികേയന് അറിയിച്ചു.
മൂന്നിന് വൈകുന്നേരം ആറിന് എം.നൗഷാദ് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. മേയര്‍ വി.രാജേന്ദ്രബാബു അധ്യക്ഷനാകും. ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന് ലോഗോ പ്രകാശനം ചെയ്യും. സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ആര്.ബി. കൃഷ്ണ മുഖ്യപ്രഭാഷണം നടത്തും.
തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. സുലോചന, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ലക്ഷമണന്, ഗ്രാമോദയം പരിസ്ഥിതി കൂട്ടായ്മ പ്രതിനിധി ഹരികൃഷ്ണന്, ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. ഐസക്ക്, ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ പി. സിമി, ജില്ലാ ഇന്‍ഫര്‍ഷേന്‍ ഓഫീസര്‍ സി. അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.
കൊല്ലം കോര്പ്പറേഷന്, മയ്യനാട്, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തുകള്‍, ഹരിതകേരളം മിഷന്, ശുചിത്വ മിഷന്, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, പോലീസ് വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കുടുംബശ്രീ, ഗ്രാമോദയം പരിസ്ഥിതി കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി