കോഴിക്കോട്: കെഎസ്ഇബി മസ്ദുര്‍ റാങ്ക് ലിസ്റ്റില്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ തഴഞ്ഞ് കരാര്‍ തൊഴിലാളികളെ തസ്തികയില്‍ നിയമിക്കാന്‍ നീക്കം. 2013 സെപ്റ്റംബര്‍ 13 ന് പിഎസ് സി പുറത്തിറക്കിയ ലിസ്റ്റില്‍ 13489 പേരാണ് മെയിന്‍ പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 3,800 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്.
2016 ഡിസംബര്‍ 30-ന് ലിസ്റ്റ് പിഎസ് സി റദ്ദ് ചെയ്തു. തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ ഹൈക്കോടതിയില്‍ കേസ് കൊടുക്കുകയും ആറുമാസത്തേക്ക് കൂടി ലിസ്റ്റ് നീട്ടാന്‍ ഹൈക്കാടതി ഉത്തരവിടുകയും ചെയ്തു. ഈ കാലയളവില്‍ സംസ്ഥാനത്തെ 30 സെക്ഷന്‍ ഓഫീസുകളിലായി 180 ഒഴിവുകളിലേക്ക് ഈ ഉദ്യോഗാര്‍ഥികളെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പിഎസ്സി ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്വൈസ് മെമ്മോ അയച്ചില്ല.
ആറുമാസകാലയളവിനുള്ളില് പാലക്കാട് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിന്റെ വിധി എന്ന് പറഞ്ഞ് പിഎസ സി 1486 ഒഴിവുകള്‍ പെറ്റി കോണ്‍ട്രാക്ട് വര്‍ക്കേഴ്സിന് എന്ന് പറഞ്ഞ് കരാര്‍ തൊഴിലാളികള്‍ക്കായി റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ മസ്ദൂര്‍ ജോലിക്കുവേണ്ടുന്ന യോഗ്യത(നാലാംക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെ) പെറ്റി കോണ്‍ട്രാക്ട് വര്‍ക്കേഴ്സിന് മാത്രമായി പിഎസ് സി അട്ടിമറിച്ചു.
പരീക്ഷ കഴിഞ്ഞ് ഒരാഴ്ചകൊണ്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. യൂണിയനുകള്‍ ഉദ്ദേശിച്ച ആളുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ലെന്ന കാരണത്താല്‍ പരീക്ഷ എുതിയ മുഴുവന്‍ പേരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇതില്‍ പൂജ്യം മാര്‍ക്ക് വാങ്ങിയവരും ള്പ്പെടുമെന്നും ഇതിനുള്ള തെളിവുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.
ലിസ്റ്റിലെ എണ്ണൂറോളം പേര് പത്താം തരവും പ്ലസ്ടുവും പാസായവരായിരുന്നു. പ്രായം കഴിഞ്ഞവരും ഇതില്‍ ഉള്‍പ്പെട്ടു. പാലക്കാടും തൃശൂരും 15 വയസുമാത്രം പ്രായമുള്ളവര്‍ക്കുവരെ ജോലികിട്ടുന്ന അവസ്ഥയാണുള്ളത്. പി എസ് സിയും ബോര്‍ഡും ചേര്‍ന്ന നടത്തിയ തട്ടിപ്പാണ് അരങ്ങേറിയതെന്നും ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും അഡൈ്വസ് മെമ്മോ അയക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതിനെതിരേ നിയമപരമായ നടപടിയിലേക്ക് നീങ്ങുമെന്നും ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു.