തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം ഇടുക്കി, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേതുടർന്ന് രണ്ടു ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിലുള്ള മത്സ്യത്തൊഴിലാളികൾ രണ്ടു ദിവസത്തേയ്ക്ക് കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം സംസ്ഥാനത്തിന്റെ പലയിടത്തും വേനൽമഴ ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം പലയിടത്തും ഇടിമിന്നലോടു കൂടിയ മഴ പെയ്തിരുന്നു. ചിലയിടത്ത് ശക്തമായ കാറ്റും വീശി.