ഓരോ നടനും സ്വന്തമായി ഒരു ടെലിഫിലിമെങ്കിലും നിര്‍മിക്കാന്‍ ശ്രമിക്കണം. അപ്പോഴാണ് അതിന്റെ പിന്നിലെ യഥാര്‍ഥ വേദന എന്താണെന്ന് മനസിലാകൂ.
ആ അനുഭവത്തിന് അവരെ ശുദ്ധീകരിക്കാനും ഓരോ മിനിറ്റിന്റെയും യഥാര്‍ഥ മൂല്യം മനസിലാക്കാനും കഴിയും. കാമറയ്ക്ക് പിന്നിലാണ് യഥാര്‍ഥ നായകന്മാരുള്ളത്.
ഒരു നടനായിരിക്കുമ്പോള്‍ തുണി തേക്കുന്നവന്‍ മുതല്‍ തിരക്കഥ വായിച്ച് തരുന്നവര്‍ വരെ നമ്മളെ സഹായിക്കാന്‍ ഉണ്ടാകും. നമ്മള് പലരുടേയും പരിപാലനത്തിലാണ് ആ സമയങ്ങളില്‍ കഴിയുന്നത്.
പക്ഷേ, നമ്മള് ഒരു നിര്‍മാതാവോ സംവിധായകനോ ആയിക്കഴിഞ്ഞാല്‍ മാത്രമേ ഇങ്ങനെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഇത്തരക്കാരെ പരിചയപ്പെടാനാകൂ.
സെറ്റില്‍ മഴ പെയ്യുമ്പോള്‍ ഒരു നടന് സന്തോഷത്തോടെ ഇരുന്നു മഴ ആസ്വദിക്കാം എന്നാല്‍ ഒരു നിര്‍മാതാവിന് അത് വലിയ നഷ്ടമാണ്. അതാണ് ഒരു നടനും നിര്‍മാതാവും തമ്മിലുള്ള വ്യത്യാസം. -ഡോ. ഷാജു