കാ​ല​വ​ർ​ഷം ജൂലെെയിൽ  കൂ​ടു​ത​ൽ ശ​ക്ത​മാ​കും; പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾക്ക് വിലക്ക് തുടരുന്നു


തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷം ജൂലൈയിൽ ശ​ക്തി​പ്പെ​ടു​മെ​ന്നു സൂ​ച​ന. നാ​ളെ​ മു​ത​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴയ്​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്.

ഇ​ന്ന് ഒ​രു ജി​ല്ല​യി​ലും ഇ​തു​വ​രെ യെ​ല്ലോ അ​ല​ർ​ട്ടോ, ഓ​റ​ഞ്ച് അ​ല​ർ​ട്ടോ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം മൂ​ന്നി​ന് ക​ണ്ണൂ​ർ, കാ​സ​റ​ഗോ​ഡ് ജി​ല്ല​ക​ളി​ലും നാ​ലി​ന് എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഈ ​ആ​ഴ്ച നാ​ലാം തീയ​തി​വ​രെ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണു പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.​

അ​തി​ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും ഉ​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശ​മു​ണ്ട്. അ​തേ​സ​മ​യം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള വി​ല​ക്കുതു​ട​രു​ന്നു.

Related posts

Leave a Comment