തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
8 ജില്ലകളിൽ ഇന്ന് റെഡ് അവർട്ട്; മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. തൃശൂരിൽ അതി തീവ്രമഴയ്ക്ക് സാധ്യത. മുന്നറിയിപ്പ് നൽകി കളക്ടർ
കേരളത്തിനു മുകളിലെ അന്തരീക്ഷചുഴിയും മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതാണ് സംസ്ഥാനത്ത് മഴ തുടരുന്നതിന്റെ കാരണം.
ഈ മാസം ഏഴുവരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.അതേസമയം, ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ആളിയാര്‍ ഡാം തുറന്നു.
ജലനിരപ്പ് 1047 അടി പിന്നിട്ടതിനെ തുടര്‍ന്നാണ് ഷട്ടര്‍ തുറന്നത്. ഡാമില്‍ നിന്ന് 1170 ഘനയടി വെള്ളം പുറത്തേക്കൊഴുക്കും.
ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോര മേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.