കൊല്ലം :ജില്ലയുടെ കിഴക്കൻ മേഖലയായ ആയൂർ, അഞ്ചൽ ഭാഗങ്ങളിൽ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം. മൂന്ന് വീടുകൾ പൂർണമായും 20 വീടുകൾ ഭാഗികമായും തകർന്നു. നിരവധി വൈദ്യുതപോസ്റ്റുകൾ ഒടിഞ്ഞു വീണ നിലയിലാണ്.
മിന്നലേറ്റ് വീട്ടുമുറ്റത്ത് കെട്ടിയിരുന്ന രണ്ട് പശുക്കൾ ചത്തു. മരക്കൊമ്പ് തലയിൽ വീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു.ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇട്ടിവ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 500 ഓളം മരങ്ങൾ കsപുഴകി വീണിട്ടുണ്ട്.
മരങ്ങൾ വീണാണ് വീടുകൾ തകർന്നത്. വൈദ്യുത ‘ ബന്ധം പൂർണമായി തകർന്ന നിലയിലാണ്. ശക്തമായ കാറ്റിൽ കൃഷി നാശവും വ്യാപകമാണ്. മരങ്ങൾ വീണ് റോഡ് ഗതാഗതവും പല സ്ഥലങ്ങളിലും തടസപ്പെട്ടു.