തൃശൂർ: മഴ കനത്തതിനേത്തുടർന്ന് അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. വെള്ളച്ചാട്ടത്തിന്‍റെ ശക്തി കൂടിയതിനേത്തുടർന്നാണ് നിയന്ത്രണമേർപ്പെടുത്തിയത്. ഈ പ്രദേശത്തേക്ക് വാഹനങ്ങൾ കടത്തി വിടുന്നില്ല. അതിനിടെ ജലനിരപ്പുയർന്നതിനേ തുടർന്ന് ഷോളയാർ, പെരിങ്ങൽക്കുത്ത് അണക്കെട്ടുകൾ തുറന്നു.
കനത്ത മഴ; അണക്കെട്ടുകൾ തുറക്കുന്നു;വെള്ളച്ചാട്ടത്തിന്‍റെ ശക്തി കൂടിയതിനെ തുടർന്ന് അതിരപ്പിള്ളിയിൽ സന്ദർശകർക്കു നിയന്ത്രണം
