ബം​ഗാ​ൾ ഉ​ൾ​ക്ക​ടലിൽ ച​ക്ര​വാ​ത​ച്ചു​ഴി: അ​ഞ്ച് ദി​വ​സം മ​ഴ തു​ട​രും; 55 കി​ലോ​മീ​റ്റ​ർ വേഗതയിൽ കാറ്റിന് സാധ്യത​


തി​രു​വ​ന​ന്ത​പു​രം: വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ൻ മ​ധ്യ പ്ര​ദേ​ശി​ന് മു​ക​ളി​ലാ​യും മ​ധ്യ കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും സ്ഥി​തി ചെ​യ്യു​ന്ന ച​ക്ര​വാ​ത​ചു​ഴി​ക​ൾ മൂ​ലം കേ​ര​ള​ത്തി​ൽ വീ​ണ്ടും മ​ഴ ശ​ക്ത​മാ​യേ​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്.

ഇ​ന്ന് എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ര്‍​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.അ​ടു​ത്ത അ​ഞ്ച് ദി​വ​സം മ​ഴ ശ​ക്ത​മാ​യി തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

തെ​ക്ക​ൻ ശ്രീ​ല​ങ്ക​ൻ തീ​ര​ത്തി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ, മ​ധ്യ പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ മ​ധ്യ ഭാ​ഗ​ങ്ങ​ൾ, തെ​ക്ക​ൻ ത​മി​ഴ്നാ​ട് തീ​രം, ഗ​ൾ​ഫ് ഓ​ഫ് മ​ന്നാ​ർ അ​തി​നോ​ട് ചേ​ർ​ന്ന ക​ന്യാ​കു​മാ​രി തീ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 65 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ട്.

തെ​ക്ക് കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ അ​തി​നോ​ട് ചേ​ർ​ന്നു​ള്ള മ​ധ്യ കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​ക്കും സാ​ധ്യ​ത

Related posts

Leave a Comment