തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായതിനേത്തുടർന്ന് നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും ഉയർത്തി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനേത്തുടർന്നാണ് ഷട്ടറുകൾ ഉയർത്തിയത്. ഡാമിന്റെ നാലു ഷട്ടറുകളും ഒരടി വീതമാണ് ഉയർത്തിയത്. നിലവില്‍ 83.58 മീറ്റർ ആണ് ഡാമിലെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 84. 750 മീറ്റർ ആണ്.
ഇടുക്കി: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനേത്തുടർന്ന് ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറന്നു. രണ്ട് ഷട്ടറുകളാണ് തുറന്നത്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കളക്ടർ നിർദേശിച്ചു.