തൃശൂർ: കേരളത്തിൽ വീണ്ടും മൂന്നു ദിവസം കനത്ത മഴയെന്ന മുന്നറിയിപ്പിനെത്തുടർന്ന് കേന്ദ്ര ദുരന്ത നിവാരണസേനയുടെ അഞ്ചു ബറ്റാലിയനുകൾ കേരളത്തിലേക്കു തിരിച്ചു. സേനയുടെ മൂന്നു യൂണിറ്റുകൾ നേരത്തെത്തന്നെ തൃശൂരിൽ തന്പടിക്കുന്നുണ്ട്. സേനാംഗങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിലേക്കു വിന്യസിപ്പിക്കുന്നുണ്ട്. പ്രളയം, ചുഴലിക്കാറ്റ് തുടങ്ങിയ ദുരന്തങ്ങളുണ്ടായാൽ കൈകാര്യം ചെയ്യാവുന്ന ആധിനിക സംവിധാനങ്ങളുമായാണ് ദേശീയ ദുരന്ത നിവാരണ സേന എത്തിയിരിക്കുന്നത്.
മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് ; ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ചു യൂണിറ്റുകൂടി കേരളത്തിലേക്ക്
