തിരുവനന്തപുരം: ഇനി മുതൽ കാലാവസ്ഥ അറിയിപ്പുകളിൽ മഴ സാധ്യതക്കൊപ്പം ആഘാത സാധ്യത മുന്നറിയിപ്പ് കൂടി നൽകാൻ ദുരന്തനിവാരണ അതോറിറ്റി.
തിരുവനന്തപുരത്ത് ശനിയാഴ്ച പെരുമഴ ഉണ്ടാകുന്നതിനു മുന്പ് കാലാസ്ഥ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും നൽകിയ മുന്നറിയിപ്പുകളിൽ സംസ്ഥാനത്ത് എവിടെയും ശക്തമായ മഴയ്ക്ക് സാധ്യത അറിയിച്ചിരുന്നില്ല.
ശനിയാഴ്ച യെല്ലാ അലർട്ടും ഞായറാഴ്ച ഗ്രീൻ അലർട്ടുമായിരുന്നു തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഘാത സാധ്യത മുന്നറിയിപ്പ് കൂടി നൽകാൻ തീരുമാനം.
അതായത്, മഴ സാധ്യതയ്ക്ക് ഒപ്പം, വെള്ളക്കെട്ട്, മണ്ണിടിച്ചിൽ തുടങ്ങിയ അപകടങ്ങൾക്കുള്ള സാധ്യതയും മുന്നറിയിപ്പിൽ നൽകും. ആറ് മണിക്കൂറിടവിട്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പാണ് ദുരന്ത നിവാരണ അതോറിറ്റി നൽകുന്നത്.