ആലുവ നഗരത്തിൽ വോട്ട് രേഖപ്പെടുത്താൻ ആദ്യം എത്തിയവർ പോ​സ്റ്റ​റു​ക​ളും തോ​ര​ണ​ങ്ങ​ളും ന​ശി​പ്പി​ച്ചു!  ഇന്നലെ നടന്നതിനെക്കുറിച്ച് പ്രവർത്തകർ പറയുന്നത്

ആ​ലു​വ: വോ​ട്ട് ചെ​യ്യാ​ൻ ബു​ത്ത് പ​രി​സ​ര​ത്ത് ആ​ദ്യം എ​ത്തി​യ​ത് കാ​റ്റും മ​ഴ​യും ആ​യ​തോ​ടെ ത​ക​ർ​ന്ന​ത് പ്ര​വ​ർ​ത്ത​ക​രു​ടെ ച​ങ്ക്. രാ​ത്രി 12.30 ഓ​ടെ ആ​ലു​വ ന​ഗ​ര​ത്തി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ബൂ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്ഥാ​പി​ച്ച വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​തോ​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ച​താ​ണ് പ്ര​വ​ർ​ത്ത​ക​ർ​ക്കു വി​ന​യാ​യ​ത്. സ്ഥാ​നാ​ർ​ഥി​യു​ടെ മു​ഖ​വും ചി​ഹ്ന​വു​മ​ട​ങ്ങി​യ പോ​സ്റ്റ​റു​ക​ളും മ​റ്റു​മാ​ണ് കാ​റ്റ് കൊ​ണ്ടു​പോ​യ​ത്.

പ്ര​വ​ർ​ത്ത​ക​ർ വീ​ണ്ടും എ​ത്തി ഏ​താ​നും തോ​ര​ണ​ങ്ങ​ൾ ത​യ്യാ​റാ​ക്കു​ക​യാ​യി​രു​ന്നു. പ​ല​യി​ട​ത്തും പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​ക​ളും ന​ശി​ച്ചു​പോ​യി. ബാ​ക്കി വ​ന്ന പോ​സ്റ്റ​റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് തോ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യ​ത്. പ​ക​രം സാ​ധ​ന​ങ്ങ​ളി​ല്ലാ​തെ ചി​ല ബൂ​ത്തു​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ ക​ഷ്ട​പ്പെ​ട്ടു.

വേ​ന​ൽ​മ​ഴ പെ​യ്യും എ​ന്ന പ്ര​വ​ച​ന​മു​ള്ള​തി​നാ​ൽ രാ​ത്രി 10 30 വ​രെ കാ​ത്ത് നി​ന്നാ​ണ് ബൂ​ത്തു​ക​ളു​ടെ സ​മീ​പം പ്ര​വ​ർ​ത്ത​ക​ർ അ​ല​ങ്ക​രി​ച്ച​ത്. പ​ക്ഷെ ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​ടി​മി​ന്ന​ലും ശ​ക്ത​മാ​യ കാ​റ്റു​മാ​യെ​ത്തി​യ വേ​ന​ൽ മ​ഴ ഇ​വ​യെ​ല്ലാം അ​ല​ങ്കോ​ല​മാ​ക്കു​ക​യാ​യി​രു​ന്നു.

Related posts