കൊച്ചി: ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യ സര്‍വീസുകളായ വിവിധ വകുപ്പുകള്‍ക്ക് അവധിദിനങ്ങള്‍ പ്രവൃത്തി ദിനങ്ങളാക്കി ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാനുമായ എസ്. സുഹാസ് ഉത്തരവിട്ടു.
റവന്യു, പോലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, ജലസേചനം, വൈദ്യുതി, വാട്ടര്‍ അഥോറിറ്റി, ഫിഷറീസ്, കൃഷി, മൃഗസംരക്ഷണം, സിവില്‍ സപ്ലൈസ്, മോട്ടോര്‍ വാഹനം, ജലഗതാഗതം, മൈനിംഗ് ആന്‍ഡ് ജിയോളജി, പൊതുമരാമത്ത് റോഡ്സ് – ബില്‍ഡിംഗ്സ്, എക്സൈസ്, വനം, മണ്ണു സംരക്ഷണം, വിവര പൊതുജന സമ്പര്‍ക്കം, സാമൂഹ്യനീതി, പട്ടികജാതി പട്ടികവര്‍ഗ വികസനം എന്നീ വകുപ്പുകള്‍ക്കാണ് ഈ ഉത്തരവ് ബാധകം.
കാലവര്‍ഷ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാസാക്കേണ്ടതിനാല്‍ ജില്ലയിലെ എല്ലാ ട്രഷറികളും, സബ് ട്രഷറികളും ഇന്നും 11, 12 തീയതികളിലും തുറന്ന് പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ വ്യക്തമാക്കി.ഇതിനു പുറമെ ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് ആറ് താലൂക്കുകളിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകളും കണയന്നൂര്‍ താലൂക്കിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയും അവധി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊച്ചി, വടക്കന്‍ പറവൂര്‍, ആലുവ, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ ശാഖകളും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് ശാഖയുമാണ് പ്രവര്‍ത്തിക്കേണ്ടത്.