കനത്ത മഴയിൽ വ​ള​ര്‍​ത്തുമ​ത്സ്യ​ങ്ങ​ള്‍ ഒ​ഴു​കി​പ്പോ​യി; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടമെന്ന് കർഷകൻ

ആ​ല​പ്പു​ഴ: താ​മ​ര​ക്കു​ള​ത്ത് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ കു​ള​ങ്ങ​ളി​ലെ വ​ള​ര്‍​ത്തു മ​ത്സ്യ​ങ്ങ​ള്‍ ഒ​ഴു​കി​പ്പോ​യി. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. ക​ര്‍​ഷ​ക​നാ​യ താ​മ​ര​ക്കു​ളം ച​ത്തി​യ​റ കെ. ആ​ര്‍ ഭ​വ​ന​ത്തി​ല്‍ കെ.ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍റെ മ​ത്സ്യ​കൃ​ഷി​യി​ട​ത്തി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്.

ച​ത്തി​യ​റ പു​തു​ച്ചി​റ​യ്ക്കു സ​മീ​പം അ​ഞ്ച് ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് അ​ഞ്ചു കു​ള​ങ്ങ​ളി​ലാ​യി​ട്ടാ​യി​രു​ന്നു മ​ത്സ്യ​കൃ​ഷി. ക​ട്ട്ള, ക​രി​മീ​ന്‍, വ​രാ​ല്‍, മു​ഷി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​യി​രു​ന്നു 10 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച് കൃ​ഷി​ചെ​യ്തി​രു​ന്ന​തെ​ന്ന് രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ട്രോ​ളിം​ഗ് നി​രോ​ധ​നം ല​ക്ഷ്യ​മി​ട്ട് ര​ണ്ടാ​ഴ്ച​യ്ക്ക​കം വി​ള​വെ​ടു​ക്കാ​നി​രി​ക്കെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ​യി​ല്‍ മ​ത്സ്യ​ങ്ങ​ള്‍ ഒ​ഴു​കി​പ്പോ​യ​ത്. പ്ര​തീ​ക്ഷി​ച്ചി​രു​ന്ന വ​രു​മാ​നം ഉ​ള്‍​പ്പെ​ടെ 50 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​തെ​ന്നു രാ​മ​ച​ന്ദ്ര​ന്‍ പ​റ​യു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് -കൃ​ഷി ഫി​ഷ​റീ​സ്വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്തി.

മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ കൊ​ണ്ടുവ​ന്ന് സൂ​ക്ഷി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി നി​ര്‍​മി​ച്ചി​രു​ന്ന ഷെ​ഡ്ഡും ന​ശി​ച്ചി​ട്ടു​ണ്ട്. തീ​റ്റ​വാ​ങ്ങി​യ ഇ​ന​ത്തി​ല്‍ മാ​ത്രം ര​ണ്ടു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് ബാ​ധ്യ​ത​യു​ള്ള​ത്. പ​ല​രി​ല്‍നി​ന്നാ​യി ക​ട​മെ​ടു​ത്ത തു​ക​ക​ള്‍ വേ​റെ​യും. സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യം ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു രാ​മ​ച​ന്ദ്ര​ന്‍.

 

Related posts

Leave a Comment