കോട്ടയം: കനത്തു പെയ്ത മഴ ശമിച്ച് മാനം തെളിഞ്ഞിട്ടും ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്തു നിന്നും വെള്ളം ഇറങ്ങിയില്ല. കിഴക്കന്‍ വെള്ളം വരുംമുന്പ് ഇത്തവണ പടിഞ്ഞാറ് വെള്ളം കയറിയ അപൂര്‍വ പ്രതിഭാസമായിരുന്നു ജില്ലയില്‍ കാണാന്‍ കഴിഞ്ഞത്.
വെള്ളപ്പൊക്കത്തിന്റെ രൂപവും ഘടനയും ആകെ മാറി. ഈ വര്‍ഷം രണ്ടാം തവണയാണു കോട്ടയം വെള്ളപ്പൊക്കത്തെ നേരിടുന്നത്.
ജൂലൈ മാസത്തെ ആദ്യ ആഴ്ചയിലുണ്ടായ അതി തീവ്രമഴ സമയത്തും പാലായിലും ഈരാറ്റുപേട്ടയിലും ഒന്നും വെള്ളപ്പൊക്കമുണ്ടാകാതെ കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖല വെള്ളത്തില്‍ മുങ്ങിയിരുന്നു.
ഇന്നലെ പകലും രാത്രിയും ജില്ലയില്‍ മഴയേ പെയ്തില്ല. എന്നിട്ടും മീനച്ചിലാറിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ഇപ്പോഴും പുഴ അപകട നിലയിലും മുകളില്‍ തുടരുകയാണ്.
മഴ പെയ്യുന്നതിന്റെ ഘടന തന്നെ മാറുന്നു. പ്രാദേശികമായി തീവ്ര മഴ പെയ്യുന്നത് വെള്ളമുയരുന്നതിനും കാരണമാകുന്നു. കഴിഞ്ഞയാഴ്ച തീക്കോയി, തലനാട് മേഖലയില്‍ അതിതീവ്രമഴയും മേഘവിസ്ഫോടനവുമുണ്ടായതിന്റെ പിന്നാലെയാണ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായത്.
ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ വൈകുന്നേരം ആറുവരെയായിരുന്ന അതിതീവ്ര മഴ നീണ്ടു നിന്നത്. ലഘു മേഘ വിസ്ഫോടനങ്ങള്‍ ജില്ലയുടെ പല ഭാഗത്തുമുണ്ടായി.
അതി തീവ്രമായി പെയ്ത് അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂറിനുള്ളില്‍ പെയ്തു തീരുന്ന രീതിയിലായിരുന്നു മഴ. ഇതാണ് പ്രദേശികമായി വെള്ളക്കെട്ടും പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളപ്പൊക്കത്തിനും കാരണമെന്ന് വിദഗധര്‍ പറയുന്നു.
അതേ പോലെ മീനച്ചിലാറ്റില്‍നിന്നു വേമ്പനാട്ടു കായലിലേക്കു വെള്ളമൊഴുകി ഇറങ്ങേണ്ട സ്ഥലങ്ങളില്‍ പലതും അടഞ്ഞു കിടക്കുകയാണ്.
തിരുവാര്‍പ്പ്, അയ്മനം , ആര്‍പ്പുക്കര, കുമരകം തുടങ്ങിയ പഞ്ചായത്തുകളിലെ ഒട്ടുമിക്ക താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.
വിരിപ്പു കൃഷിയും പുഞ്ച കൃഷിയും ഇറക്കിയ പാടങ്ങള്‍ വെള്ളപ്പൊക്കം മൂലം മട ഭീഷണി നേരിടുകയാണ്. എംഎം ബ്ലോക്കില്‍ മട വീണു. മെത്രാന് കായലില്‍ പാടത്തേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്.
കോട്ടയം -കുമരകം റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം ഇറങ്ങിയിട്ടില്ല. ഇല്ലിക്കല്‍ പാലത്തിന്റെ ഇറക്കം മുതല്‍ കുമരകം പെട്രോള്‍ പമ്പിന്റെ ഭാഗം വരെ പല സ്ഥലങ്ങളിലും വെള്ളമുണ്ട്.
പ്ലാസ്റ്റിക് ചാക്കുകളില്‍ മണ്ണ് നിറച്ച് നിരത്തി വെള്ളം തടയാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.കോട്ടയം -കുമരകം റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം ഇറങ്ങിയിട്ടില്ല.