തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഞായറാഴ്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. അതേസമയം, തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.