കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുമെന്ന് തമിഴ്നാട്. ഉപസമിതി യോഗത്തിലാണു തമിഴ്നാട് ഈ നിലപാട് സ്വീകരിച്ചത്. കനത്ത മഴയിൽ ജലാശയങ്ങൾ നിറഞ്ഞുകവിഞ്ഞതോടെ പരമാവധി വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന ആവശ്യം കേരളം ഉപസമിതിയിൽ ഉന്നയിച്ചു.
എന്നാൽ എന്നാല്‍ കേരളത്തിന്റെ ഈ ആവശ്യം തമിഴ്നാട് തള്ളി. ജലനിരപ്പ് അനുവദനീയ സംഭരണ ശേഷിയായ 142ല്‍ എത്തിക്കുമെന്നാണ് തമിഴ്നാടിന്റെ നിലപാട്. മുല്ലപ്പെരിയാറില്‍ വെള്ളം കൂടിയതിനാല്‍ തമിഴ്നാട്ടില്‍നിന്നും അഞ്ചംഗ സംഘം അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു.
ഇതിനുശേഷം നടന്ന ഉപസമിതി യോഗത്തിലാണ് ജലനിരപ്പ് താഴ്ത്തുന്നത് സംന്ധിച്ച നിലപാട് തമിഴ്നാട് അറിയിച്ചത്. നിലവില്‍ 133 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 142 അടിയില്‍ എത്തിയാല്‍ സ്പില്‍വേയിലെ ഷട്ടറുകള്‍ തുറക്കുമെന്നും താഴ്വരയിലെ ജനത്തിന്റെ സുരക്ഷിതത്വം നോക്കേണ്ടത് കേരളമാണെന്നും തമിഴ്നാട് വ്യക്തമാക്കി.