സം​സ്ഥാ​ന​ത്ത് ക​ന​ത്ത​മ​ഴ; അ​ടി​യ​ന്തി​ര​സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത​മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ത് അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​വും നേ​രി​ടു​ന്ന​തി​ന് സ​ജ്ജ​രാ​യി​രി​ക്കാ​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക​നാ​ഥ് ബെ​ഹ്റ എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്കും നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

വെ​ള​ള​പ്പൊ​ക്ക​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട് പോ​യ​വ​രെ​യും സ​ഹാ​യം വേ​ണ്ട​വ​രെ​യും സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നും അ​ടി​യ​ന്തി​ര സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും പോ​ലീ​സ് രം​ഗ​ത്തു​ണ്ടാ​യി​രി​ക്കും. ഒ​ടി​ഞ്ഞ് വീ​ഴു​ന്ന മ​ര​ങ്ങ​ളും മ​റ്റ് റോ​ഡ് ത​ട​സ്സ​ങ്ങ​ളും നീ​ക്കം ചെ​യ്ത് വാ​ഹ​ന​ഗ​താ​ഗ​ത​വും വാ​ര്‍​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും പു​ന:​സ്ഥാ​പി​ക്കു​ന്ന​തി​ന് പോ​ലീ​സ് എ​ല്ലാ സ​ഹാ​യ​വും ന​ല്‍​കും.

ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി, ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ എ​ന്നി​വ​യോ​ടൊ​പ്പം സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts