മട്ടന്നൂർ: കനത്ത മഴ കാരണം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിമാന സർവീസുകൾ ഇന്നും വൈകുന്നു. മിക്ക വിമാനങ്ങളും മണിക്കൂറുകൾ വൈകിയാണ് എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്നത്. കുവൈറ്റ്, മുംബൈ, ബംഗളൂരൂ, ഹൈദരാബാദ്, മസ്ക്കറ്റ്, ദോഹ എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്നതും കണ്ണൂരിലെത്തുന്ന വിമാനങ്ങളുമാണ് വൈകുന്നത്. ഇന്നലെയും വിമാനങ്ങൾ വൈകിയാണ് സർവീസുകൾ നടത്തിയത്.
ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് 4.10ന് കണ്ണൂരിൽ എത്തേണ്ട വിമാനം 6.40നാണ് ലാൻഡ് ചെയ്തത്. സിഗ്നൽ ലഭിക്കാത്തതിനാൽ രണ്ടിൽ കൂടുതൽ തവണ സിഗ്നൽ പരിധിക്കുള്ളിൽ വട്ടം കറങ്ങിയ ശേഷമാണ് ലാൻഡ് ചെയ്തത്. പ്രതികൂല കാലാവസ്ഥ മൂലം കഴിഞ്ഞ ദിവസങ്ങളിൽ പല വിമാനങ്ങളും റൺവേയിൽ ഇറക്കാൻ കഴിയാതെ വഴിതിരിച്ചു വിട്ടിരുന്നു.