കണ്ണൂർ: വാർത്താസംഘം സഞ്ചരിച്ച കാറിൽ ബസിടിച്ചു. മൂന്നുപേർക്ക് പരിക്ക്. ഇന്നുരാവിലെ ഏഴോടെ പള്ളിക്കുന്ന് ശ്രീപുരത്തിനു സമീപമാണ് അപകടം. കണ്ണൂരിലേക്കു വരികയായിരുന്ന സ്വകാര്യ ബസ് കാറിലിടിക്കുകയും നിയന്ത്രണം വിട്ട കാർ സമീപമുള്ള കടയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ അരുൺ ഗോപി, കാമറാമാൻ ജിഷ്ണു, ഡ്രൈവർ സുജിത്ത് എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. കാട്ടാന്പള്ളി ഭാഗത്തേക്ക് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.