കൊച്ചി: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മഴ മുന്നറിയിപ്പ് നിലനില്‍ക്കുമ്പോഴും ഇക്കുറി കാലവര്‍ഷം ദുര്‍ബലമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകള്‍.
ലഭിക്കേണ്ടിയിരുന്ന മഴയെക്കാള്‍ 30 ശതമാനം കുറവാണ് ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെ രേഖപ്പെടുത്തിയത്. കാസര്‍ഗോഡ് ജില്ലയില്‍ മാത്രമാണ് സാധാരണനിലയില്‍ മഴ ലഭിച്ചത്.
അതേസമയം ലക്ഷദ്വീപില്‍ 25 ശതമാനത്തോളം അധിക മഴ ലഭിച്ചു.കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ചത് കാസര്‍ഗോഡ് ജില്ലയിലാണ് (1084.2 മില്ലി മീറ്റര്‍). ഏറ്റവും കുറവ് മഴ തിരുവനന്തപുരത്തും (260.4 മില്ലി മീറ്റര്‍). ലഭിക്കേണ്ടിയിരുന്ന മഴയുടെ അളവ് പ്രകാരം ഏറ്റവും കുറവ് മഴ ലഭിച്ചത് ഇടുക്കി ജില്ലയില്‍.
കൊല്ലം 32, പത്തനംതിട്ട 39, ആലപ്പുഴ 28, കോട്ടയം 23, ഇടുക്കി 45, എറണാകുളം 30, തൃശൂര്‍ 21, പാലക്കാട് 40, മലപ്പുറം 29, കോഴിക്കോട് 32, വയനാട് 33, കണ്ണൂര്‍ 24 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ മഴയിലുണ്ടായ കുറവ്.
20 ശതമാനം മുതല്‍ 59 ശതമാനം വരെ മഴ കുറയുന്നതിനെ സാധാരണനിലയില്‍ കാണാമെങ്കിലും 60 ശതമാനത്തിലേറെയുള്ള കുറവ് വരള്‍ച്ചയുടെ സൂചകമാണ്.