കോട്ടയം: കേരളത്തില്‍ മഴയുടെ സംഹാരതാണ്ഡവം. സംസ്ഥാനമാകെ കനത്തമഴതുടരുമ്പോള് ഇടുക്കിയിലും മലപ്പുറത്തും കോഴിക്കോട്ടും വയനാട്ടിലും ദുരന്തങ്ങളുടെ പിടിയിലാണ്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്നു മാത്രം മരിച്ചത് 17 പേരാണ്. ഇതില്‍ 11 പേരും ഇടുക്കി ജില്ലയിലാണ്. അടിമാലിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര് മരിച്ചു. മണ്ണിടിച്ചിലിലാണ് ഇത്. കോഴിക്കോട്ടും വയനാട്ടിലും കനത്ത മഴയും ഉരുള്‍പൊട്ടലും വലിയ നാശനഷ്ടമാണ് വരുത്തിയിരിക്കുന്നത്.
മലപ്പുറത്ത് അഞ്ചു പേരും മരിച്ചു. ഇടുക്കിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. 2398.80 അടിയാണ് രാവിലെ 10-നുള്ള ജലനിരപ്പ്. ഇതോടെ ട്രെയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് അടിയന്തിര യോഗമാണ് കെഎസ്ഇബി ഇതിന് അനുമതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇടമലയാര്‍ ഡാം തുറന്നതിനാല്‍ പെരിയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ആലുവ ഭാഗത്ത് വെള്ളം ഉയരുവാണ്. ഇടുക്കി കൂടി തുറന്നാല്‍ എത്രത്തോളം നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്നുള്ള ആശങ്കയും അധികൃതര്്ക്കുണ്ട്.