ശക്തമായ മഴ ഇന്നും എല്ലാ ജില്ലകളിലും ; യെല്ലോ അലർട്ട് തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ എ​റ​ണാ​കു​ളം വ​രെ; മ​ല​യോ​ര മേ​ഖ​ല​ക​ളിലുള്ളവർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ദ്ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. എ​ല്ലാ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം യെ​ല്ലോ അ​ല​ർ​ട്ടാ​ണെ​ങ്കി​ലും ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ഉ​ച്ച​യ്ക്ക് ശേ​ഷം മ​ഴ ശ​ക്ത​മാ​കാ​നും പു​ല​ർ​ച്ചെ വ​രെ തു​ട​രാ​നും സാ​ദ്ധ്യ​ത​യു​ണ്ട്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ എ​റ​ണാ​കു​ളം വ​രെ കൂ​ടു​ത​ല്‍ മ​ഴ പെ​യ്യാ​നാ​ണ് സാ​ധ്യ​ത.

മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ അ​ട​ക്ക​മു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

തെ​ക്കേ ഇ​ന്ത്യ​ക്ക് മു​ക​ളി​ലാ​യി നി​ല​നി​ൽ​ക്കു​ന്ന അ​ന്ത​രീ​ക്ഷ ചു​ഴി​യും അ​തി​ന് കാ​ര​ണ​മാ​യ താ​ഴ്ന്ന മ​ർ​ദ്ദ​നി​ല​യു​മാ​ണ് ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ ല​ഭി​ക്കു​ന്ന​തി​ന് കാ​ര​ണം.

എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന് ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ്രൊ​ഫ​ഷ​ണ​ൽ കോ​ളേ​ജു​ക​ൾ​ക്കും കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.

ആ​ല​പ്പു​ഴ​യി​ലെ കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കും. അ​തേ​സ​മ​യം നേ​ര​ത്തെ നി​ശ്ച​യി​ച്ച സ​ര്‍​വ്വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ള്‍​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

Related posts

Leave a Comment