നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള റോഡിൽ ഗോൾഫ് ക്ലബിനു മുൻവശത്ത് കാർ തെന്നിയുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു.വൈറ്റല കുമാരനാശൻ റോഡിൽ താമസിക്കുന്ന നിഥിൻ ശർമ്മ (36) ആണ് മരിച്ചത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ശേഷം തിരിച്ച് എറണാകുളത്തേയ്ക്ക് പോകുന്ന വഴിയാണ് കാർ അപകടത്തിൽപ്പെട്ടത്.കനത്ത മഴയുണ്ടായിരുന്ന ഈ സമയത്ത് ഗോൾഫ് ക്ലബിനു മുൻപിൽ തെന്നി മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽപ്പെട്ട കാറിനകത്ത് മുംബൈയിൽ നിന്നുള്ള മെഡിക്കൽ സംബന്ധമായ പെട്ടികളാണ് ഉണ്ടായിരുന്നത്. ഡ്രൈവർ മാത്രമാണ് അപകടത്തിൽപ്പെട്ട കാറിനുള്ളിൽ ഉണ്ടായിരുന്നത്.
കാർ തെന്നിമറിഞ്ഞതിനെ തുടർന്ന് റോഡരകിലെ മരത്തിലിടിച്ച് താഴേക്കു മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ കുടങ്ങിക്കിടന്നിരുന്ന ഡ്രൈവറെ കാർ വെട്ടിപൊളിച്ചാണ് പുറത്ത് എടുത്തത്.