കൊച്ചി: ഈ മാസം 23 മുതൽ വീണ്ടും കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രത പാലിക്കണമെന്ന് ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ കേന്ദ്രസംഘം മുന്നറിയിപ്പ് നൽകി.
ഈ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർ വീടുകളിലേക്ക് തിരിച്ചുപോകാൻ തിടുക്കം കൂട്ടരുതെന്നും സാഹചര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നും കേന്ദ്രസംഘം നിർദേശിച്ചു.