ചെങ്ങന്നൂർ: പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തരമായി സൗജന്യ റേഷൻ അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഇതിനായിവില്ലേജ് ഓഫീസർ, തഹസീൽദാർ, കളക്ടർ, എന്നിവരുടെ റിപ്പോർട്ടുകൾ വരാൻ കാത്തിരിക്കരുതെന്ന് പത്രസമ്മേള നത്തിൽ ആവശ്യപ്പെട്ടു. സാധാരണക്കാരും കൂലിവേലക്കാരും, തൊഴിലുറപ്പു പദ്ധതിയംഗങ്ങളും ജോലിയില്ലാതെ നട്ടം തിരിയുന്ന അടിയന്തര സാഹചര്യത്തിൽ അവർക്ക് സൗജന്യ റേഷൻ ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
റവന്യു ഫയർഫോഴ്സ് പോലീസ് ഗ്രാമ പഞ്ചായത്തുകൾ എന്നിവരുടെ സംയുക്ത ഏകോപനം നടത്തിക്കൊണ്ടുള്ള രക്ഷാപ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകേണ്ടത്. ചെങ്ങന്നൂരിൽ എംപിയുടെ ഓഫീസും ക്യാന്പ് ഓഫിസായി പ്രവർത്തിക്കും.04792454800. ക്യാന്പുകളിൽ പോകാതെ വീടുകളിൽ കഴിയുന്ന വെള്ളപ്പൊക്കക്കെടുതികളനുഭവിക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിനുള്ള ക്രമീകരണങ്ങളും ഉണ്ടാകണം. പകർച്ചവ്യാധി ജലജന്യരോഗങ്ങൾ എന്നിവയ്ക്കെതിരേയുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണം.
മരുന്ന്, ഡോക്ടർമാരുടെയും, പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനമുറപ്പാക്കുകയുംവേണം. സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സഹകരിക്കുവാൻ തയാറാണ്. പക്ഷേ ഗവൺമെന്റ് തങ്ങളെ കൂടി വിശ്വാസത്തിലെടുക്കണം. കഴിഞ്ഞ പ്രളയത്തിൽ ഇനിയും സഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് 14 നു കെപിസിസി യുടെ ആഹ്വാന പ്രകാരം ജില്ലയിൽ ചെങ്ങന്നൂർ, കുട്ടനാട്, ഹരിപ്പാട് എന്നിവ കേന്ദ്രീകരിച്ച് ധർണ നടത്തുമെന്ന് കൊടിക്കുന്നിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ മുൻ എംഎൽഎ പി.സി.വിഷ്ണുനാഥും പങ്കെടുത്തു.