തിരുവനന്തപുരം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്.ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്കി.
കേരളത്തിനും ലക്ഷദ്വീപിനുമിടയിലും കന്യാകുമാരി, മാലിദ്വീപ് തീരങ്ങളിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.