കൊട്ടാരക്കര: കനത്ത മഴയിൽ കൊട്ടാരക്കര പുലമണിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. മഴ തുടരുന്നതിനാൽ എം.സി.റോഡ് പലയിടത്തും വെള്ളക്കെട്ടായി മാറി. പുലമൺ കവലയിൽ വെള്ളം കെട്ടിക്കിടന്നാണ് കടകളിൽ വെള്ളം കയറിയത്.പലചരക്ക് മൊത്തവ്യാപാര സ്ഥാപനങ്ങളിലും ഗോഡൗണുകളിലും വെള്ളം കയറി സാധനങ്ങൾ നശിച്ചു വള ഗോഡൗണിലും വെള്ളം കയറിയിട്ടുണ്ട്.
നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നതേയുള്ളുഎം.സി.റോഡു നിർമ്മിതിയിലും ഓട നിർമ്മാണത്തിലും കെ.എസ്.ടി.പി ക്കുണ്ടായ അപാകതയാണ് പുലമൺ കവല മഴ പെയ്യുമ്പോൾ വെള്ളക്കെട്ടായി മാറാൻ കാരണമെന്ന് വ്യാപാരികൾ ആരോപിക്കുന്നു.പ്രധാന ഓടയിലേക്ക് വെള്ളമിറങ്ങിപ്പോകാൻ നിർമ്മിച്ചിട്ടുള്ള ഒരുകൾ ഇടുങ്ങിയതും മാസം കുറഞ്ഞതുമാണ്.
ഈ ഓവുകളിൽ പലതും മാലിന്യം നിറഞ്ഞ് അടയുകയും ചെയ്തിട്ടുണ്ട്. ഇതു പരിഹരിക്കാൻ കെ.എസ്.ടി.പി.നടപടി സ്വീകരിച്ചിട്ടില്ല. വ്യാപാരികൾക്കു നഷ്ടപരിഹാരം നൽകാൻ കെ.എസ്.റ്റി പി. തയ്യാറാകണമെന്നാണ് വ്യാപാര സംഘടനകൾ അവശ്യപ്പെടുന്നത്.ഇന്ന് രാവിലെ ഐഷാ പോറ്റി എം.എൽ.എ.ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പം വെള്ളം കയറില്ല വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു.