കോട്ടയം ജില്ലയിൽ ബുധനാഴ്ച തുടങ്ങിയ മഴയ്ക്ക് ശമനമില്ല. വ്യാഴാഴ്ച രാവിലെയും കനത്ത മഴയാണ് ഇവിടെ ലഭിച്ചത്. മീനിച്ചിലാറ്റിലെ ജനനിരപ്പ് ഉയർന്നതും കനത്ത മഴ തുടരുന്നതും ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ജില്ലയിൽ 52 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നതായും ജില്ലാഭരണകൂടം അറിയിച്ചു.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽരാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മഴ ശക്തമായ സാഹചര്യംം പരിഗണിച്ച് കോട്ടയം കളക്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും കണ്ട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.