കിഴക്കൻ മലയോരത്ത് ശക്തമായ മഴ തുടരുന്നു;  മീ​ന​ച്ചി​ലാ​റ്റി​ൽ ജ​ലനിരപ്പ് ഉ​യ​രു​ന്നു; ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

ഈ​​രാ​​റ്റു​​പേ​​ട്ട: ശ​​ക്ത​​മാ​​യ മ​​ഴ​​യെ​ത്തു​ട​​ർ​​ന്ന് മീ​​ന​​ച്ചി​​ലാ​​റ്റി​​ൽ ജ​​ല​നി​ര​പ്പ് ഉ​​യ​​രു​​ന്നു. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ തു​​ട​​ങ്ങി​​യ മ​​ഴ രാ​​ത്രി​​യാ​​യി​​ട്ടും ശ​​മി​​ച്ചി​​ല്ല.

കി​​ഴ​​ക്ക​​ൻ മ​​ല​​യോ​​ര​​ത്തും അ​​തി​​ർ​​ത്തി പ്ര​​ദേ​​ശ​​ത്തും വാ​​ഗ​​മ​​ൺ, പു​​ള്ളി​​ക്കാ​​ന​​ത്തും ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്‌​​ത​​തി​​നാ​​ൽ മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ കൈ​വ​​ഴി​​ക​​ളി​​ൽ ശ​​ക്ത​​മാ​​യ ഒ​​ഴു​​ക്കാ​​ണ് വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ഉ​​ണ്ടാ​​യ​​ത്.

21 വ​​രെ ശ​​ക്ത​​മാ​​യ മ​​ഴ​​; യെ​ല്ലോ അ​ല​ർ​ട്ട്
കോ​​ട്ട​​യം: ഇ​​ന്നു മു​​ത​​ല്‍ 21 വ​​രെ ജി​​ല്ല​​യി​​ല്‍ ഒ​​റ്റ​​പ്പെ​​ട്ട ശ​​ക്ത​​മാ​​യ മ​​ഴ​​യ്ക്കു സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ കേ​​ന്ദ്ര​​കാ​​ലാ​​വ​​സ്ഥ​​ാവ​​കു​​പ്പ് യെ​ല്ലോ​ അ​​ല​ര്‍​ട്ട് പ്ര​​ഖ്യാ​​പി​​ച്ച​​താ​​യി ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ.

ഒ​​റ്റ​​പ്പെ​​ട്ട സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ഇ​​ടി​​ക്കും മി​​ന്ന​​ലി​​നും സാ​​ധ്യ​​ത​​യു​​ണ്ട്. ജ​​ന​​ങ്ങ​​ള്‍ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്നു ജി​​ല്ലാ ക​​ള​​ക്ട​​ര്‍ അ​​റി​​യി​​ച്ചു.

മ​​ല​​യോ​​ര മേ​​ഖ​​ല​​ക​​ളി​​ലേ​​യ്ക്കു​​ള്ള രാ​​ത്രി​​സ​​ഞ്ചാ​​രം പൂ​​ര്‍​ണ​​മാ​​യും ഒ​​ഴി​​വാ​​ക്ക​​ണം. ഒ​​റ്റ​​പ്പെ​​ട്ട ശ​​ക്ത​​മാ​​യ ഇ​​ടി​​യോ​​ടു​കൂ​​ടി​​യ മ​​ഴ​​യ്ക്ക് സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ശ​​ക്ത​​മാ​​യ മ​​ഴ ല​​ഭി​​ച്ച മ​​ല​​യോ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണം.

ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വ​​ലി​​യ അ​​ള​​വി​​ല്‍ മ​​ഴ ല​​ഭി​​ച്ച പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ മ​​ഴ തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ള്‍, ന​​ദീ​​തീ​​ര​​ങ്ങ​​ള്‍, ഉ​​രു​​ള്‍​പൊ​​ട്ട​​ല്‍-​​മ​​ണ്ണി​​ടി​​ച്ചി​​ല്‍ സാ​​ധ്യ​​ത​​യു​​ള്ള മ​​ല​​യോ​​ര പ്ര​​ദേ​​ശ​​ങ്ങ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലു​​ള്ള​​വ​​ര്‍ അ​​തീ​​വ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണം.

ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ന​​ദി​​ക​​ള്‍ മു​​റി​​ച്ചു ക​​ട​​ക്കാ​​നോ, ന​​ദി​​ക​​ളി​​ലോ മ​​റ്റു ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ലോ കു​​ളി​​ക്കാ​​നോ മീ​​ന്‍​പി​​ടി​​ക്കാ​​നോ മ​​റ്റ് ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കോ ഇ​​റ​​ങ്ങാ​​ന്‍ പാ​​ടി​​ല്ല.

ജ​​ലാ​​ശ​​യ​​ങ്ങ​​ള്‍​ക്ക് മു​​ക​​ളി​​ലെ മേ​​ല്‍​പ്പാ​​ല​​ങ്ങ​​ളി​​ല്‍ ക​​യ​​റി കാ​​ഴ്ച കാ​​ണു​​ക​​യോ സെ​​ല്‍​ഫി​​യെ​​ടു​​ക്കു​​ക​​യോ കൂ​​ട്ടം​കൂ​​ടി നി​​ല്‍​ക്കു​​ക​​യോ ചെ​​യ്യ​​രു​​ത്.

Related posts

Leave a Comment