കോട്ടയം: ജില്ലയിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം 26 വരെ നിരോധിച്ചു.
മലയോരമേഖലയിൽ രാത്രിയാത്ര നിരോധിച്ചു
കോട്ടയം: ഈരാറ്റുപേട്ട- വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്ര 26 വരെ നിരോധിച്ചു.
ഖനനം നിരോധിച്ചു
കോട്ടയം: ജില്ലയിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാൽ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും 26 വരെ നിരോധിച്ച് ഉത്തരവായി.