കൂട്ടി​ക്ക​ലി​ൽ  ഉ​രു​ൾ പൊ​ട്ട​ൽ; വ്യാ​പ​ക​നാ​ശ​ന​ഷ്ടം; 11 പേരെ കാണാതായതായി സംശയം; കോ​ട്ട​യം ജി​ല്ല​യിൽ ക​ൺ​ട്രോ​ൾ റൂം തുറന്നു

 

മു​ണ്ട​ക്ക​യം: കോ​ട്ട​യം കൂട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി ഇ​ട​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ടി വ്യാ​പ​ക നാ​ശ​ന​ഷ്ടം. കൂട്ടി​ക്ക​ൽ പ്ലാ​പ്പ​ള്ളി​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ 11 പേ​രെ കാ​ണാ​താ​യി.

പ്ലാ​പ്പ​ള്ളി​യി​ൽ മൂ​ന്ന് വീ​ടു​ക​ൾ ഒ​ലി​ച്ചു പോ​യി. മ​റ്റൊ​രു വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണ് മൂ​ന്ന് പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്നു പ​ല പ്ര​ദേ​ശ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഇ​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് രാ​വി​ലെ മു​ത​ൽ കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ആ​ളു​ക​ളെ മാ​റ്റി പാ​ർ​പ്പി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

കൂ​ട്ടി​ക്ക​ൽ ടൗ​ൺ ഉ​ൾ​പ്പെ​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ട​യി​ലാ​ണ്. കൂട്ടി​ക്ക​ൽ, മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി പ്ര​ദേ​ശ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

പ്ര​ദേ​ശ​ത്ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് മു​ൻ എം​എ​ൽ​എ പി.​സി. ജോ​ർ​ജും പ​റ​ഞ്ഞു. ത​ന്‍റെ വീ​ട്ടി​ലും വെ​ള്ളം ക​യ​റ​റാ​യി. ആ​ദ്യ​മാ​യാ​ണ് താ​ൻ ഇ​വി​ടെ ഇ​ത്ര​യ​ധി​കം വെ​ള്ളം കാ​ണു​ന്ന​തെ​ന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു.

മ​ഴ​ക്കെ​ടു​തി: കോ​ട്ട​യം ജി​ല്ല​യി​ലെ ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​രു​ക​ൾ

കോ​ട്ട​യം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട്ട​യം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു. കോ​ട്ട​യം ജി​ല്ല​യി​ൽ റെ​ഡ് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ-​താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​റാ​ണ് അ​റി​യി​ച്ച​ത്.

ജി​ല്ലാ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ​സ് സെ​ന്‍റ​ർ

0481 2565400, 2566300, 9446562236, 9188610017

താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ

മീ​ന​ച്ചി​ൽ-04822 212325
ച​ങ്ങ​നാ​ശേ​രി-0481 2420037, കോ​ട്ട​യം-0481 2568007, 2565007
കാ​ഞ്ഞി​ര​പ്പ​ള്ളി-04828 202331, വൈ​ക്കം-04829 231331

Related posts

Leave a Comment