എടത്വാ: തുലാമഴ കനത്തതോടെ കുട്ടനാട്ടില്‍ പുഞ്ചകൃഷിക്ക് ഭീഷണി. വിതയിറക്കി ദിവസങ്ങള്‍ കഴിഞ്ഞ പാടശേഖരങ്ങള്‍ മഴവെള്ളത്തില്‍ മുങ്ങി. കിഴക്കന്‍വെള്ളത്തിന്റെ വരവില്ലെങ്കിലും വേലിയേറ്റം കൂടിയതോടെ ജലാശയങ്ങളില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നു.
മഴയും, ഉറവകയറിയും കൃഷിയിടങ്ങള്‍ മുങ്ങിയതോടെ കിളിര്‍ത്ത നെല്ലുകള്‍ ചീയല്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. വിത്ത് ക്ഷാമത്തിലും, വിത്ത് കിളിര്ക്കാതിരുന്നതിലും നട്ടംതിരിഞ്ഞ കര്‍ഷകര്‍ക്കാണ് നിനച്ചിരിക്കാതെ വന്ന പെരുമഴ തിരിച്ചടിയായത്.
രണ്ട് ദിവസമായി തുടരുന്ന മഴക്ക് ശമനമില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വെള്ളിപ്പെടുത്തലില്‍ ഇനിയും നാല് ദിവസത്തോളം മഴ നീണ്ടുനില്ക്കാന് സാധ്യതയുണ്ട്.
മഴ തുടര്‍ന്നാല്‍ പുഞ്ചകൃഷിക്ക് വിതയിറക്കിയ കര്‍ഷകര്‍ക്കും രണ്ടാംകൃഷിക്ക് വിളവെടുക്കുന്ന കര്‍ഷകര്‍ക്കും കനത്ത നഷ്ടം നേരിടേണ്ടി വരും.
ജലാശയങ്ങളില്‍ വെള്ളം നിറഞ്ഞതോടെ പമ്പിംങിനേയും ബാധിച്ചിട്ടുണ്ട്. മഴയും വെള്ളപ്പൊക്കവും കഴിഞ്ഞ മൂന്ന് വര്‍ഷമായി കര്‍ഷകര്‍ക്ക്് കനത്ത പ്രഹരമാണ് ഏല്‍ക്കുന്നത്.
2018-ലെ പ്രളയവും തുടര്‍ന്നുള്ള വര്‍ങ്ങളിലെ വെള്ളപ്പൊക്കവുും നഷ്ടം വരുത്തിയ കര്‍ഷകര്‍ കനത്ത വെല്ലുവിളി അതിജീവിച്ചാണ് കൃഷിയിറക്കിയത്. വീണ്ടുമൊരു വെള്ളപ്പൊക്ക കെടുതിയെ അതിജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നിനച്ചിരിക്കാതെ വീണ്ടും കനത്ത മഴ എത്തിയത്്.