മാന്നാർ:ശക്തമായ മഴയിലും കാറ്റിലും അപ്പർകുട്ടനാടൻ മേഖലയിലെ നെൽകൃഷി പൂർണമായും നശിച്ചു.കഴിഞ്ഞ നാല് ദിവസമായി പെയ്യുന്ന ശക്തമായ മഴയാണ് കർഷകരെ കണ്ണീരിലാഴ്ത്തന്നത്.
കൊയ്യാൻ പകമായി കൊണ്ടിരുന്ന ഏക്കറ് കണക്കിന് പാടശേഖരങ്ങളിലെ നെല്ലാണ് വെള്ളത്തിലായി നശിച്ച് പോയത്.ചെന്നിത്തല പാടശേഖരത്തിലെ ഒന്ന് , രണ്ട് , മൂന്ന് , നാല് എന്നീ ബ്ലോക്കുകളിലുള്ള നെൽപാടങ്ങളിൽ കൊയ്യാൻ പ്രായമായ നെല്ലുകളാണ് വെള്ളംകയറി നശിച്ചത് കർഷകര ആകെകണ്ണിരിലാഴ്ത്തി.
മഴയിൽ വീണ നെല്ലുകൾ ചില ഭാഗങ്ങളിൽ കിളിർക്കുകയും നശിക്കുകയും ചെയ്തിട്ടുണ്ട്.തുടർച്ചയായി ഉണ്ടാകുന്ന ശക്തമായ കാറ്റിലാണ് ഇവ വീണത്.
മഴ മൂലം പാടത്ത് വെള്ളം കയറിയതോടെ വിളവെടുക്കാൻ പ്രായമായ നെൽച്ചെടികൾ വിണ് കിളിർത്തത്. ഇനിയും ഇത്തരത്തിൽ കൂടുതൽ കിടന്നാൽ കച്ചി പോലും കിട്ടാത്ത അവസ്ഥയുണ്ടാൻ സാധ്യത കൂടുതലാണെന്നാണ് കർഷകർ പറയുന്നത്.
വെട്ടത്തരി ഒമ്പതാം ബ്ലോക്ക് പാടശേഖരത്തിലെ 130 ഏക്കറിലുള്ള പാടശഖരത്തെ രണ്ടാം കൃഷി ചുഴലിൽ കാറ്റിൽ നശിച്ച് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.
മാന്നാർ അരിയോടിച്ചാൽ, കണ്ടങ്കേരി, വേഴത്താർ, നാലുതോട് എന്നി പാടത്തെ നെൽകൃഷിയും ചെന്നിത്തല 8–ാം ബ്ലോക്കിൽ 156 ഏക്കർ വരുന്നപാടശേഖരത്തിലും വെള്ളം നിറഞ്ഞ് കൃഷി വ്യാപകമായി നശിച്ചിട്ടുണ്ട്.ബാങ്കിൽ നിന്നും കൃഷി വായ്പ്പ എടുത്തും കൊള്ള പലിശയ്ക്ക് പണം കടം വാങ്ങിയും കർഷകർ ഇക്കുറിയും കൃഷി ഇറക്കിയത്.
നെല്ല് വിറ്റു കിട്ടുന്ന പണം കൊണ്ടാണ് കർഷകർബാങ്കിൽ ലോൺ അടക്കാനും വളവും മരുന്നും വാങ്ങിയ കടകളിലും കൊടുക്കണ്ടത് .
വെള്ളം കയറി കൃഷി നാശം സംഭവിച്ചതോടെ പലിശ പോലും തിരിച്ചടക്കാൽ കഴിയാതെ കർഷകർ ആകെ കടത്തിൽ മുങ്ങി യവസ്ഥയിലാണ്.കൃഷി വകുപ്പ് ഉദ്യോഗസ്ഥരെത്തി നഷ്ടക്കണക്കുകൾ പരിശോധിച്ച് വരുകയാണ്.