മുക്കം : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും, വ്യപക കൃഷിനാശം.വേനൽ മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിലാണ് പുൽപറമ്പ് ഭാഗത്ത് ആയിരകണക്കിന് വാഴകൾ ഒടിഞ്ഞ് വീണത്. കുലച്ച് പാകമാവാറായ വാഴകളാണ് മിക്ക ഇടങ്ങളിലും നശിച്ച് പോയത് .റംസാൻ വിപണി ലക്ഷ്യം വെച്ച് കൃഷി ചെയ്ത വാഴകൾ നശിച്ചത് കർഷകരെദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
ഈ പ്രദേശത്ത് മാത്രം 10 ലക്ഷം രൂപയുടെ കൃഷി നാശം ഉണ്ടായിട്ടുണ്ടെന്നാണ് കർഷകരുടെ വിലയിരുത്തൽ. 2000 ത്തോളം വാഴകളാണ് പല കർഷകരുടേതുമായി നശിച്ചത് . അബ്ദുല്ല പുൽപറമ്പിൽ,പറമ്പിൽ സമദ് , അത്തിക്കോട്ടുമ്മൽ അബുബക്കർ ,പാമ്പാട്ടുമ്മൽ അബ്ദുല്ല, കുറുമ്പ്ര മഹ്മൂദ്, ബഷീർ, മുഹമ്മദ് മണി മുണ്ടയിൽ, റഷീദ് പറമ്പാടുമ്മൽ ,പെരുവാട്ടിൽ ഷഫീഖ്, ബാബു പൊറ്റശ്ശേരി ,റഷീദ് ബംഗ്ലവിൽ ,കുഞ്ഞാമു അമ്പലത്തിങ്ങൽ ,കുട്ടൻ തുടങ്ങിയവരുടെ വാഴകൃഷിയാണ് കുടുതലായി നശിച്ചിട്ടുള്ളത് .