കൊതുകുവല
വസ്ത്രധാരണം ശ്രദ്ധിക്കുന്നതിലൂടെ മഴക്കാലത്തു തണുപ്പേറ്റുണ്ടാകുന്ന രോഗങ്ങൾ കുറയ്ക്കാനും കൊതുക്, വെളിച്ചം കണ്ട് പറന്നെത്തുന്ന ഷഡ്പദങ്ങൾ എന്നിവയുടെ ഉപദ്രവം കുറയ്ക്കാനും ഒരു പരിധി വരെ സാധിക്കും. കൊതുകു
വല ഉപയോഗിക്കുന്നതും പ്രയോജനം ചെയ്യും.
അതു പിന്നീട് പ്രശ്നമാകാം…
മഴക്കാലത്ത് തെന്നിവീണുണ്ടാകുന്ന ചതവുകളും സന്ധി ഉളുക്കലും അസ്ഥി ഒടിയലും വർധിക്കാം.
വാഹനങ്ങളിൽ നിന്നുമുള്ള വീഴ്ചകളിൽ കുഴപ്പമില്ലെന്ന് തോന്നുന്നവ പോലും പിന്നീട് വലിയ വേദനയോടെ ചികിത്സയ്ക്ക് എത്താറുണ്ട്.
മൂത്രത്തിൽ അണുബാധ
മഴയും തണുപ്പുമല്ലേയെന്ന് കരുതി ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ മലബന്ധവും മൂത്രത്തിൽ അണുബാധയും ശരീരം വലിഞ്ഞു മുറുകലും തലവേദനയുമുണ്ടാകാം.
എന്തു കുടിക്കണം?
ജീരകം, അയമോദകം, ഷഡംഗ ചൂർണ്ണം, ചുക്ക് മുതലായവയിട്ട് തിളപ്പിച്ചാറ്റിയ വെള്ളമാണ് കുടിക്കേണ്ടത്.
തൊണ്ടവേദന
തൊണ്ടവേദന ആരംഭിക്കുമ്പോൾ തന്നെ ഔഷധങ്ങളിട്ട് തിളപ്പിച്ചാറ്റിയ ഇളം ചൂടുവെള്ളം കവിൽ കൊള്ളുകയും ലേപനങ്ങൾ തൊണ്ടയിൽ പുരട്ടുകയും ചെയ്യുക.
വേദന മാറ്റാൻ…
വേദന മാറ്റാൻ പെട്ടെന്ന് ശമനം കിട്ടുന്ന താൽക്കാലിക മാർഗങ്ങൾ നോക്കാതെ ആയുർവേദ മരുന്നുകൾ പുരട്ടുകയും കഴിക്കുകയും വേദനയുള്ള ഭാഗത്തിന് വിശ്രമം നൽകുകയും വേണം.
വായിൽ വരുന്ന പേര് പറഞ്ഞ് ഡോക്ടറുടെ നിർദ്ദേശമില്ലാത്ത മരുന്നുകൾ വാങ്ങി ഉപയോഗിക്കുന്നവർക്ക് ലഭിക്കുന്ന
റിസൾട്ട് “പൊട്ടക്കണ്ണൻ മാവിലെറിയുന്ന ” പോലെയാണ്.
പരീക്ഷണം വേണ്ടാ
കേരളത്തിൽ ജീവിക്കുന്ന 80 ശതമാനത്തിലേറെ പേർക്കും ഏതെങ്കിലുമൊക്കെ ആയുർവേദ മരുന്നുകളുടെ പേരറിയാം. അതൊന്ന് പരീക്ഷിച്ചിട്ട് തന്നെ ബാക്കി കാര്യം എന്ന രീതിയിൽ ചികിത്സയെ കാണുന്നത് അപകടം ചെയ്യും.
തുടക്കത്തിലേ ചികിത്സിക്കാം
മഴക്കാലത്ത് വർധിക്കുന്ന ബുദ്ധിമുട്ടുകൾ മാറുന്നതോടെ എല്ലാം ശരിയായിക്കൊള്ളുമെന്ന് കരുതി അസുഖം വർധിപ്പിക്കരുത്. തുടക്കത്തിലേ ശരിയായ ചികിത്സ ചെയ്താൽ വളരെ വേഗം രോഗശമനമുണ്ടാക്കാം.
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481