അ​ത്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ട​ൽ; കാ​റ്റി​ൽ  തെ​ങ്ങ് വീ​ണ് വീ​ട് ര​ണ്ടാ​യി പ​ള​ർ​ന്നു;  നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ ഗൃ​ഹ​നാ​ഥ​നും കു​ടും​ബ​വും ര​ക്ഷ​പ്പെ​ട്ടു

അ​ങ്ക​മാ​ലി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് വീ​ടു ത​ക​ര്‍​ന്നു. മൂ​ക്ക​ന്നൂ​ര്‍ പൂ​തം​കു​റ്റി നാ​ല് സെ​ന്‍റ് കോ​ള​നി​യി​ല്‍ പാ​ണം​പ​റ​മ്പി​ല്‍ രാ​ജു​വി​ന്‍റെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. രാ​ജു​വി​നും ഭാ​ര്യ രാ​ധി​ക​യ്ക്കും പ​രി​ക്കേ​റ്റു.

സം​ഭ​വ​സ​മ​യ​ത്ത് വി​ദ്യാ​ര്‍​ഥി​ക​ളാ​യി ര​ണ്ടു മ​ക്ക​ളും വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

വീ​ട്ടു​പ​റ​മ്പി​ല്‍ നി​ന്നി​രു​ന്ന തെ​ങ്ങ് ക​ട​പു​ഴ​കി വീ​ടി​നു മു​ക​ളി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടു​മേ​ഞ്ഞ വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഓ​ടു​ക​ളും മേ​ല്‍​ക്കൂ​ര​യു​ടെ ഭാ​ഗ​ങ്ങ​ളും ദേ​ഹ​ത്ത് വീ​ണാ​ണ് രാ​ജു​വി​നും ഭാ​ര്യ​ക്കും പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും മൂ​ക്ക​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment