സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്ത് മോഷണം പെരുകാൻ സാധ്യതയുള്ളതിനാൽ പഴയ മുന്നറിയിപ്പുകൾ വീണ്ടും നൽകി കേരള പോലീസ്. മോഷണം തടയാനും മോഷ്ടാക്കളിൽ നിന്ന് രക്ഷനേടാനുമുള്ള വിവിധ മാർഗനിർദ്ദേശങ്ങൾ മുൻവർഷങ്ങളിൽ നൽകിയ പോലെ ഇത്തവണയും പോലീസ് നൽകുന്നുണ്ട്.
പോലീസിന്റെ നിർദ്ദേശങ്ങൾ ഇത്തവണ വാട്സാപ്പ് വഴി നിരവധി പേർ ഷെയർ ചെയ്യുന്നത് കൊണ്ട് മുൻ വർഷങ്ങളേക്കാൾ കൂടുതൽ പേരിലേക്ക് ഇത്തവണ ഈ മുന്നറിയിപ്പ് എത്തുന്നുണ്ട്.വാട്ടസ് ആപ്പും മറ്റും ഉപയോഗിക്കാത്തവർ അറിയാനായി പൊതുജന സുരക്ഷിതാർത്ഥം ഞങ്ങൾ ഇത് പ്രസിദ്ധീകരിക്കുന്നു.
– അർധരാത്രി രണ്ടിന്റേയും പുലർച്ചെ നാലിന്റേയും ഇടയിലാണ് കവർച്ച നടക്കുന്നതെന്നും മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവർച്ചക്കാരുടെ അടുത്ത ഇര നമ്മൾ ആവാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ഗുണം ചെയ്തേക്കാമെന്നുമുള്ള ആമുഖത്തോടെയാണ് പോലീസ് മുന്നറിയിപ്പുകൾ നൽകുന്നത്.
– കവർച്ച നടന്ന ഭൂരിഭാഗം വീടുകളിലും അടുക്കള വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയതെന്നും അതിനാൽ മുൻവാതിലുകളെന്ന പോലെ അടുക്കള വാതിലിനും സുരക്ഷ ഉറപ്പാക്കണമെന്നും നിർദ്ദേശിക്കുന്നു. വാതിലിന്റെ എല്ലാ ലോക്കും ഭദ്രതയും ഉറപ്പു ള്ളതാക്കുകയും ലോക്ക് ചെയ്തെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. എല്ലാ വാതിലുകളും അടക്കുകയും താക്കോൽ ഉപയോഗിച്ചും പൂട്ടുക. വാതിലിന്റെ പുറകിൽ ഇരുന്പിന്റെ പട്ട പിടിപ്പിച്ചാൽ കൂടുതൽ സുരക്ഷ ലഭിക്കും. ജനൽ പാളികൾ രാത്രി അടച്ചിടുക. അപരിചിതർ ബെല്ലടിച്ചാൽ വാതിൽ തുറക്കാതെ ജനൽ വഴി കാര്യം അന്വേഷിക്കുക.
– വീടിനു പുറത്തും അടുക്കളഭാഗത്തും മറ്റു രണ്ടു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക.
– അപരിചിതരായ സന്ദർശകർ, പിരിവുകാർ, പഴയ വസ്ത്ര പാഴ് വസ്തു ശേഖരിക്കുന്നവർ, യാചകർ, പുതപ്പ് പോലുള്ളവ വിൽക്കുന്ന അന്യസംസ്ഥാന കച്ചവടക്കാർ, പ്രാദേശിക വഴികളിലൂടെ ബൈക്കിലോ മറ്റു വാഹനങ്ങളിലോ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്നവർ തുടങ്ങിയവരെ വളരെ ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.
– തൊട്ടടുത്ത ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുമായി അകലം പാലിക്കണമെന്നതാണ് മറ്റൊരു നിർദ്ദേശം.
– കവർച്ചക്കാർക്ക് ഉപയോഗപ്രദമാവുന്ന ഉപകരണങ്ങൾ, ആയുധങ്ങൾ, പാര, മഴു, ഗോവണി എന്നിവ വീട്ടിൽ അവർക്ക് കിട്ടാത്ത രീതിയിൽ സുരക്ഷിതമാക്കി വക്കുക.
– രാത്രി പുറത്ത് ടാപ്പിൽ നിന്ന് വെള്ളം പോകുന്ന ശബ്ദം കേട്ടാൽ പുറത്ത് ഇറങ്ങരുത്. രാത്രി ഉമ്മറത്ത് കൊച്ചു കുട്ടികളുടെ കരച്ചിൽ കേട്ടാൽ ഉടൻ അയൽ വാസികളെ വിവരം അറിയിക്കുകയും, വാതിൽ തുറക്കാതിരിക്കുകയും ചെയ്യുക.
– കൂടുതൽ ആഭരണങ്ങൾ അണിയാതിരിക്കുക. പണം ആഭരണം തുടങ്ങിയവ കൂടുതൽ വില പിടിപ്പുള്ളവ ബാങ്ക് ലോക്കറിൽ സൂക്ഷിക്കുക. കുഞ്ഞുങ്ങൾക്ക് ഗ്യാരണ്ടി ആഭരണങ്ങളാണെങ്കിൽ പോലും അധികം അണിയിക്കാതിരിക്കുക.
– കവർച്ച നടന്നാൽ ഉടൻ മറ്റുള്ളവരെ അറിയിക്കുകയും സംഘടിതമായി വാഹനത്തിൽ ഒരേ സമയം നാലു ഭാഗവും അന്വേഷണം നടത്തുകയും ചെയ്യുക.
– പോലീസ് വരുന്നതിന് മുന്പ് കവർച്ച നടന്ന മുറി, വാതിൽ, അവർ ഉപയോഗിച്ച വസ്തുക്കൾ എന്നിവ തൊടാതിരിക്കുക. തെളിവ് നഷ്ടപ്പെടും
– വലിയ സന്പാദ്യം ഉള്ളവർ സിസിടിവി കാമറ സ്ഥാപിക്കുകയും അത് പ്രവർത്തിക്കുന്നുണ്ടെന്ന് ഇടക്കിടെ ഉറപ്പാക്കുകയും രാത്രി റെക്കോർഡ് മോഡിൽ ഇടുകയും ചെയ്യുക.
– കവർച്ച ശ്രമം നടന്നാൽ ആയുധവും വെളിച്ചവും ഇല്ലാതെ ഒറ്റക്ക് പുറത്തിറങ്ങാതിരിക്കുക എന്നതും അത്യാഹിതം ഒഴിവാക്കാൻ സഹായകമാകും.
– രാത്രി മൊബൈൽ ഫോണ് സ്വിച്ച് ഓഫ് ആക്കാതിരിക്കുക, അയൽ വീടുകളിലെ നന്പർ ശേഖരിച്ച് കാണുന്ന സ്ഥലത്ത് വെക്കുക. പോലീസ് സ്റ്റേഷൻ നന്പർ എല്ലാ വീട്ടിലും സൂക്ഷിക്കുക.
– നിങ്ങളുടെ നാട്ടിലെ ടൗണിലോ മറ്റോ പുതുതായി അപരിചിതരോ അന്യസംസ്ഥാനക്കാരോ വാടകക്ക് താമസിക്കുന്നുണ്ടെങ്കിൽ അവരെക്കുറിച്ചുള്ള വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക.
പകൽ പുറത്തിറങ്ങാതെ റൂമിൽ കഴിയുന്നവരെയും ആർഭാഡ ജീവിതം നയിക്കുന്നവരെയും നിരീക്ഷിക്കണമെന്ന നിർദ്ദേശവും പോലീസ് നൽകുന്നു.
വാട്സാപ്പ് വഴിയും മറ്റും ലഭിക്കുന്ന ഈ മുന്നറിയിപ്പുകൾ വീട്ടിലുള്ള എല്ലാവരെയും വായിച്ചു കേൾപ്പിക്കണമെന്നും ആരെങ്കിലും ഒരാൾ മാത്രം അറിഞ്ഞാൽ പോരെന്നും വീട്ടിലെ എല്ലാവർക്കും ഇതെക്കുറിച്ച് അവബോധം വേണമെന്നും നിർദ്ദേശിക്കുന്നു.
റെ