മഴ തിമിർത്തു പെയ്യുന്പോഴും റോഡിലെയും വശങ്ങളിലെയും വെള്ളക്കെട്ടിന് മാത്രം ഒരുകാലത്തും പരിഹാരമില്ല. ഒരു ദിവസം മഴ നിര്‍ത്താതെ പെയ്താല്‍ പിന്നെ പറയുകയേ വേണ്ട.
വര്‍ഷങ്ങളായി ഇതാണ് സ്ഥിതി. റോഡേതെന്നറിയാത്ത അവസ്ഥ. ഓവുചാലുകളില്‍ വീണ് ജീവന് വെടിഞ്ഞവര്‍ എത്രയോ… എന്നിട്ടും കണ്ണുതുറക്കാത്ത അധികാരികളോട് എന്തുപറയാന്‍.
കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്നില്‍ നിന്നുള്ള ദൃശ്യമാണിത്. പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം ഫുട്പാത്തേത്, റോഡേത് എന്നു തിരിച്ചറിയാനാകാതെ വെള്ളക്കെട്ടില്‍ നിലതെറ്റി വീഴുകയാണ് ഈ അച്ഛനും മകനും.
ആരുടെയോ കരുണകൊണ്ട് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. വല്ല ഓടയിലേക്കുമായിരുന്നെങ്കില്… ഇനിയും കണ്ണുതുറക്കാത്ത അധികാരികൾക്കു മുന്നിലേക്ക് ഈ ചിത്രം സമര്‍പ്പിക്കുന്നു.
–രമേശ് കോട്ടൂളി