പാ​ല​ക്കാ​ട്ട് മ​ഴ​യ്ക്ക് നേ​രി​യ ശ​മ​നം; ജി​ല്ല​യി​ൽ 69 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു; ഒറ്റപ്പെട്ട് അട്ടപ്പാടി

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ മ​ഴ​യ്ക്ക് നേ​രി​യ ശ​മ​നം. ശ​ക്തി കു​റ​ഞ്ഞെ​ങ്കി​ലും മ​ഴ വി​ട്ടു​മാ​റി​യി​ട്ടി​ല്ല. വെ​ള്ളം ക​യ​റി​യ ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് വെ​ള്ളം ഇ​റ​ങ്ങി​ത്തുട​ങ്ങി​യി​ട്ടു​ണ്ട്. വീ​ടൊ​ഴി​ഞ്ഞു​പോ​യ താ​മ​സ​ക്കാ​ർ​ക്ക് തി​രി​ച്ചെ​ത്താ​നു​ള്ള സ്ഥി​തി ആ​യി​ട്ടി​ല്ല. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലെ​ല്ലാം ആ​ശ​ങ്ക നി​ല​നി​ല്ക്കു​ക​യാ​ണ്. ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​കു​മെ​ന്ന ഭീ​തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ. പ​ല​യി​ട​ത്തും മ​ണ്ണി​ടി​ഞ്ഞ് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ തു​ട​രു​ക​യാ​ണ്. വെ​ള്ള​പ്പാ​ച്ചി​ലും ശ​ക്ത​മാ​ണ്.

പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ഗ​താ​ഗ​ത​ത​ട​സ​മു​ണ്ട്. അ​തി​നാ​ൽ ബ​സു​ക​ൾ കു​റ​ഞ്ഞ തോ​തി​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ട്രെ​യി​ൻ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മ​ല​ന്പു​ഴ ഡാം ​നി​ല​വി​ൽ തു​റ​ക്കാ​നു​ള്ള അ​വ​സ്ഥ​യി​ല്ല. 110 മീ​റ്റ​റാ​ണ് ഇ​ന്നു രാ​വി​ല​ത്തെ ജ​ല​നി​ര​പ്പ്. 112 മീ​റ്റ​റാ​യാ​ലേ തു​റ​ക്കൂ. അ​തി​നാ​ൽ ഭീ​തി​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ജി​ല്ല​യി​ലെ മ​റ്റു ഡാ​മു​ക​ളെ​ല്ലാം നി​റ​ഞ്ഞി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ 69 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു. 4842 പേ​രാ​ണ് ഈ ​ക്യാ​ന്പു​ക​ളി​ലു​ള്ള​ത്. ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​വും വൈ​ദ്യു​തി ബ​ന്ധ​വും പു​ന​സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ട്ട​പ്പാ​ടി ഇ​പ്പോ​ഴും പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത നി​ല​യി​ലാ​ണ്.

Related posts