അഗളി :ശക്തമായ മഴയേ തുടർന്ന് അട്ടപ്പാടി മുക്കാലിയിൽ പൊതു കിണർ ഇടിഞ്ഞു താഴ്ന്നു. മുക്കാലി പുത്തൻപറന്പിൽ കുര്യാക്കോസിന്റെ വീട്ടുവളപ്പിലെ ഇരുപത്തിയഞ്ച് കോൽ താഴ്ചയുള്ളതും നാൽപ്പത്തിയഞ്ച് റിംഗ്് ഇറക്കിയതുമായ കിണറാണ് ഇടിഞ്ഞു ഇറങ്ങിയത് .
കിണറിന്റെ റിങ്ങുകൾ ഏതാണ്ട് പത്തുകോൽ താഴ്ചയിലേക്ക് ഇറങ്ങിയ നിലയിലാണ്. രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടാതായി പറയുന്നു. പ്രദേശത്തെ കുടിവെള്ളവും നിലച്ചിരിക്കുകയാണിപ്പോൾ. മുൻ വർഷങ്ങളിൽ കനത്ത മഴയേ തുടർന്ന് കൽക്കണ്ടി കക്കുപ്പടി പ്രദേശങ്ങളിലും കിണറുകൾ ഇടിഞ്ഞു താഴന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്