പൂഞ്ചോല: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോലയിലുണ്ടായ ഉരുൾപൊട്ടലിൽ കർഷകരുടെ ഏക്കർകണക്കിന് കൃഷിസ്ഥലമാണ് നശിച്ചത്. ഒരു ആയുസിന്റെ അദ്ധാനഫലമാണ് ഒരു നിമിഷം കൊണ്ടു ഇല്ലാതായതെന്ന് വിശ്വസിക്കാൻ ഇനിയും കർഷകർക്കായിട്ടില്ല. ഭാഗ്യവശാലാണ് പലരും അത്ഭുതകരമായി രക്ഷപ്പെട്ടത്.
കാഞ്ഞിരപ്പുഴ പഞ്ചയാത്തി പൂഞ്ചോല, പാന്പന്തോട് സ്ഥലങ്ങളിലെല്ലാം തിട്ടപ്പെടുത്താനാവാത്ത നഷ്ടമാണുണ്ടായിരിക്കുന്നത്. ആറു ദിവസമായി ഇവിടെ വൈദ്യുതിയില്ല. വൈദ്യുത പോസ്റ്റുകൾ മറിഞ്ഞു കിടക്കുകയാണ്. വഴികളും താറുമാറായി, പാലങ്ങളും ഇല്ലാത്തതായി. ഇതോടെ യാത്രാസൗകര്യംതന്നെ ദുഷ്ക്കരമാക്കിയിരിക്കുകയാണ്.
വസ്സ്യ താന്നിക്കപ്പാറയുടെ അഞ്ച് ഏക്കർ സ്ഥലത്തിന്റെ മധ്യഭാഗം പാന്പൻതോട് ഉരുൾപൊട്ടലിൽ ഒലിച്ചു പോയി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലാണ് ദുരന്തമുണ്ടായത്. ഇതിൽ മൂന്നരഏക്കർ സ്ഥലത്തെ കൃഷിതന്നെ നാശമായി. ഇവിടെ താമസിക്കുന്ന ആദിവാസികളെല്ലാം അടുത്തുള്ള ഗവ.എൽപി സ്കൂളിലെ ക്യാന്പിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.