കോട്ടയം: കാലവർഷം കനത്തതോടെ അവധി അന്വേഷണത്തിൽ സ്കൂൾ കുട്ടികളും അധ്യാപകരും. മൂന്നു ദിവസമായി തുടരുന്ന കനത്ത മഴ അവധി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണു ഫോണ്‍ വിളിയിൽ കലാശിച്ചത്. ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന അന്വേഷണവുമായി കളക്ടറേറ്റിലേക്കും വിവിധ മാധ്യമ സ്ഥാപനങ്ങളിലേക്കും ഫോണ്‍വിളികൾ പ്രവഹിക്കുകയായിരുന്നു.
സാർ നാളെ അവധിയാണോ..! കാലവർഷം കനത്തതോടെ അവധി അന്വേഷണത്തിൽ സ്കൂൾ കുട്ടികളും അധ്യാപകരും; കലക്ടറേറ്റിലേയും മാധ്യമ സ്ഥാപനങ്ങളിലേയും ഫോണുകൾക്ക് വിശ്രമമില്ല
