മുളങ്കുന്നത്തുകാവ്: ഒരു ചെറുമഴ പെയ്യുന്പോഴേക്കും വെള്ളക്കെട്ടുണ്ടാകുന്ന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ റോഡിലൂടെയുള്ള യാത്ര ദുരിതമാകുന്നു.
കഴിഞ്ഞ ഒരു വർഷത്തോളമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെയാണ് യാത്ര. കഴിഞ്ഞ ദിവസം പെയ്ത ചെറുമഴയ്ക്ക് തന്നെ ഈ ഗട്ടറുകളിൽ വെള്ളം നിറഞ്ഞു.
ഇതോടെ യാത്രാദുരിതം ഇരട്ടിയായി. അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രധാന റോഡായിരുന്നു ഇത്. സഞ്ചാരയോഗ്യമല്ലാതായിട്ടും പൊതുമരാമത്ത് വകുപ്പ് തികഞ്ഞ അനാസ്ഥയാണ് ഈ റോഡിനോടു കാണിക്കുന്നത്.
കുണ്ടുംകുഴിയും നിറഞ്ഞ ഈ റോഡിൽ അപകടങ്ങളും ഉണ്ടാകാറുണ്ട്. ആറു മെഡിക്കൽ ഷോപ്പുകൾ, എടിഎം കൗണ്ടർ, വിശ്രമകേന്ദ്രം, സ്റ്റേഷനറി കട, പ്രസവ മുറി എന്നിവിടങ്ങളിലേക്ക് എത്താനുള്ള വഴി കൂടിയാണിത്.