കോട്ടയം: മഴയുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തലേ ദിവസം തന്നെ അവധി പ്രഖ്യാപിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. രാവിലെ അവധി പ്രഖ്യാപിച്ചാല്‍ കുട്ടികള്‍ക്ക് നിരവധി അസൗകര്യങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം രാഷ്ട്രീയ പ്രശ്നമായി കാണേണ്ടതില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഇവിടെ സീറ്റ് ക്ഷാമമുണ്ടാകുന്നത് ആദ്യമായല്ല. സര്‍ക്കാര്‍ വേണ്ട പരിഹാരം കണ്ടിട്ടുണ്ട്.
പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അതിനുള്ള അവസരം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു