ആലുവ: മഴക്കെടുതിയിൽ വെള്ളം കയറി വൃത്തികേടായ വീടുകൾ കന്യാസ്ത്രീകളുടെ സംഘം താമസ യോഗ്യമാക്കി. അശോകപുരത്തുള്ള എഫ്സിസി സിസ്റ്റേഴ്സ് ആണ് സേവന മാതൃക സൃഷ്ടിച്ചത്. ചൂർണ്ണിക്കര പഞ്ചായത്ത് എസ്പിഡബ്ലിയു ഗവ. എൽപി സ്കൂൾ ക്യാമ്പിലുള്ളവരുടെ വീടുകൾ വൃത്തിയാക്കുന്ന പ്രയത്നനമാണ് സിസ്റ്റർമാർ ഏറ്റെടുത്തത്.
കരുവേലി മണപ്പുറത്തുള്ള വീട്ടുകാർക്ക് വെള്ളം ഇറങ്ങിയിട്ടും ഇതുവരെയും വീടുകളിലേക്ക് മടങ്ങാനായിട്ടില്ല.
എഫ്സിസി ജനറേറ്ററിലെ ജനറൽ കൗൺസിലർ സിസ്റ്റർ ഷിഫിയുടെ നേതൃത്വത്തിലാണ് പതിനഞ്ച് കന്യാസ്ത്രീകൾ ചൂർണക്കരയിൽ എത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടിയും ഇവരോടൊപ്പം എത്തിയിരുന്നു.
ഇതിനിടയിൽകരുവേലി മണപ്പുറത്തെ റോഡിലെ ചെളി പഞ്ചായത്ത് വൃത്തിയാക്കി.