തൃശൂര്‍: ജില്ലയില്‍ ഇന്നുപുലര്‍ച്ചെ പലയിടത്തും പരക്കെ മഴ. പുലര്‍ച്ചെ ഒന്നരയോടെ ആരംഭിച്ച മഴ രാവിലെ എട്ടുവരെ നീണ്ടുനിന്നു. ചിലയിടങ്ങളില്‍ ശക്തമായും ചിലയിടത്ത് ചാറ്റല്മഴയുമായിരുന്നു.
ശക്തമായ കാറ്റ്് ചില ഭാഗങ്ങളില്‍ അനുഭവപ്പെട്ടു. ഇടിയും മിന്നലും മിക്കയിടത്തുമുണ്ടായി. ചേര്‍പ്പ് ചൊവ്വൂരില്‍ പുലര്‍ച്ചെ പോള്‍ എന്നയാളുടെ വീട്ടുപറമ്പിലെ പടുകൂറ്റന്‍ മാവ് രണ്ടായി പിളര്‍ന്ന് ഒരു വലിയ ഭാഗം റോഡിന് നടുവിലേക്കും മറുഭാഗം വീടിനു മുകളിലേക്കും വീണു.
റോഡിലേക്ക് വീണ മാവിന്റെ കൊമ്പുകള്‍ വൈദ്യുതി ലൈനിലും പതിച്ചു. ആളപായമില്ല. ഇടിമിന്നലേറ്റാണ് മാവ് പിളര്‍ന്നതെന്ന് സംശയിക്കുന്നു. മാവിന്റെ കടപുഴകയിട്ടില്ല.
പത്തടിയോളം ഉയരത്തില്‍ വെച്ചാണ് പിളര്‍ന്നിരിക്കുന്നത്. തൃശൂരില്‍ നിന്നും ഫയര്‍ഫോഴ്സെത്തിയാണ് റോഡില്‍ നിന്നും മാവ് മുറിച്ചുനീക്കി ഗതാഗത തടസം നീക്കിയത്.