കനത്ത മഴ; 12 ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ഭാഗീകമായി റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങള്‍ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് 12 ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ഇ​ന്ന് റ​ദ്ദാ​ക്കി. ക​ണ്ണൂ​ർ-​ആ​ല​പ്പു​ഴ(16308), പു​തു​ച്ചേ​രി- മാം​ഗ​ളൂ​ർ എ​ക്സ്പ്ര​സ്(16857), കോ​യ​ന്പ​ത്തൂ​ർ-​മാം​ഗ​ളോ​ർ സി​റ്റി എ​ക്സ്പ്ര​സ്(22610), മാം​ഗ​ളോ​ർ-​കോ​യ​ന്പ​ത്തൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ്(22609), ക​ണ്ണൂ​ർ-​കോ​യ​ന്പ​ത്തൂ​ർ പാ​സ​ഞ്ച​ർ(56650), കോ​ഴി​ക്കോ​ട്-​ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ(56600), കോ​ഴി​ക്കോ​ട്-​തൃ​ശൂ​ർ പാ​സ​ഞ്ച​ർ(56664), ഷൊ​ർ​ണൂ​ർ-​കോ​യ​ന്പ​ത്തൂ​ർ പാ​സ​ഞ്ച​ർ(56604), പാ​ല​ക്കാ​ട് ടൗ​ൺ-​കോ​യ​ന്പ​ത്തൂ​ർ പാ​സ​ഞ്ച​ർ(66606), പാ​ല​ക്കാ​ട്-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ(66611), കോ​യ​ന്പ​ത്തൂ​ർ-​മാം​ഗ​ളോ​ർ പാ​സ​ഞ്ച​ർ(56323), തൃ​ശൂ​ർ-​ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ(56603).

ഇ​ന്ന് ഭാ​ഗീ​ക​മാ​യി റ​ദ്ദാ​ക്കി​യ സ​ർ​വീ​സു​ക​ൾ: മാം​ഗ​ളൂരു-​നാ​ഗ​ർ​കോ​വി​ൽ പ​ര​ശു​റാം എ​ക്സ്പ്ര​സ് (16649)മാം​ഗ​ളോ​റി​നും വ​ട​ക്കാ​ഞ്ചേ​രി​ക്കും ഇ​ട​യി​ൽ സ​ർ​വീ​സ് റ​ദ്ദാ​ക്കി. മാം​ഗ​ളൂരു​-​നാ​ഗ​ർ‌​കോ​വി​ൽ എ​ക്സ്പ്ര​സ് (16605) മാം​ഗ​ളൂരുവിനും തൃ​ശൂ​രി​നും ഇ​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല. തി​രു​വ​ന​ന്ത​പു​രം-​ഹൈ​ദ​രാ​ബാ​ദ് ശ​ബ​രി എ​ക്സ്പ്ര​സ്(17229) തി​രു​വ​ന​ന്ത​പു​ര​ത്തി​നു കോ​യ​ന്പ​ത്തൂ​രി​നും ഇ​ട​യി​ൽ സ​ർ​വീ​സ് റ​ദ്ദാ​ക്കി.

ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് (12081) ക​ണ്ണൂ​രി​നും ഷൊ​ർ​ണൂ​രി​നും ഇ​ട​യി​ൽ സ​ർ​വി​സ് റ​ദ്ദാ​ക്കി.
ചെ​ന്നൈ എ​ഗ്മോ​ർ- മാം​ഗ​ളൂരു സെ​ൻ​ട്ര​ൽ എ​ക്സ്പ്ര​സ് (16159) തി​രു​ച്ചി​റ​പ്പ​ള്ളി​ക്കും മാം​ഗ​ളൂരുവിനും ഇ​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല.

മാം​ഗ​ളൂരു-​ചെ​ന്നൈ എ​ഗ്മോ​ർ എ​ക്സ്പ്ര​സ് (16160) മാം​ഗ​ളൂരുവിനും തി​രു​ച്ചി​റ​പ്പ​ള്ളി​ക്കും ഇ​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല. ക​ണ്ണൂ​ർ-​ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ (56602) ക​ണ്ണൂ​രി​നും കോ​ഴി​ക്കോ​ടി​നും ഇ​ട​യി​ൽ സ​ർ​വീ​സ് റ​ദ്ദാ​ക്കി. പാ​ല​ക്കാ​ട്-​നി​ല​ന്പൂ​ർ പാ​സ​ഞ്ച​ർ (56611) പാ​ല​ക്കാ​ടി​നും ഷൊ​ർ​ണൂ​രി​നും ഇ​ട​യി​ൽ സ​ർ​വീ​സ് റ​ദ്ദാ​ക്കി.

Related posts