കേ​ര​ള​ത്തി​ല്‍ കാ​ല​വ​ര്‍​ഷം കൂ​ടു​ത​ല്‍ ശ​ക്ത​മാ​കുന്നു;വടക്കൻ ജില്ലകളിൽ മഴ ശക്തമാകും


തി​രു​വ​ന​ന്ത​പു​രം: ശ​നി​യാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി കേ​ന്ദ്ര​കാ​ലാ​വ​സ്ഥ വ​കു​പ്പ് . സം​സ്ഥാ​ന​ത്ത് ഒ​ന്‍​പ​ത് വ​രെ ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലും കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​കും. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ കാ​ല​വ​ര്‍​ഷം കൂ​ടു​ത​ല്‍ ശ​ക്ത​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

നാ​ളെ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ,പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ക​ട​ലോ​ര മേ​ഖ​ല​യി​ല്‍ ഇ​ന്നും നാ​ളെ​യും ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

55 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ കാ​റ്റ​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ര​ള, ക​ര്‍​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ നി​ന്നു മീ​ന്‍​പി​ടി​ക്കാ​ന്‍ പോ​ക​രു​തെ​ന്നു നി​ര്‍​ദേ​ശ​മു​ണ്ട്.

Related posts

Leave a Comment